യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചിരുന്നുവെങ്കില്‍ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താന്‍ സാധിക്കുമായിരുന്നെന്ന് ജോ ബൈഡന്‍. വീണ്ടും പ്രസിഡന്റായാലും അപ്പോഴത്തെ ആരോഗ്യസ്ഥിതിയേക്കുറിച്ച് ഉറപ്പ് പറയാനാവില്ലെന്നും ബൈഡന്‍ പറഞ്ഞു. യു.എസ്.എ. ടുഡേയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം സംസാരിച്ചത്.
ഇതുവരെ വളരെ കുഴപ്പമൊന്നുമില്ല. പക്ഷേ, ആര്‍ക്കറിയാം, 86 വയസ്സാകുമ്പോള്‍ ഞാന്‍ എങ്ങനെയുണ്ടാകുമെന്ന്, അദ്ദേഹം പറഞ്ഞു. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ മുന്‍പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെടുത്തിയത്.
STORY HIGHLIGHT: would have defeated trump says joe biden