ഛത്തീസ്ഗഢില്‍ സ്റ്റീല്‍ പ്ലാന്റിന്റെ സൈലോ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ നാലുതൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മുംഗേലി ജില്ലയിലെ റാംബോദ് ഗ്രാമത്തിലെ കുസും എന്ന സ്റ്റീല്‍ പ്ലാന്റിലാണ് അപകടമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന എട്ടോളം തൊഴിലാളികള്‍ക്കു മുകളിലേക്കാണ് സൈലോ തകര്‍ന്നുവീണത്. തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ നാലുപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.
പ്ലാന്റുകളില്‍ സിമന്റ്, കോല് പൗഡര്‍ തുടങ്ങിയവ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന സിലിണ്ടര്‍ ആകൃതിയിലുള്ള ഇരുമ്പുകൊണ്ട് നിര്‍മിച്ച സംഭരണികളാണ് സൈലോ. അപകട വിവരം അറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
STORY HIGHLIGHT: silo collapses at Chhattisgarh plant