Kerala

ക്രൂര മർദനം യുവതിയുടെ മൂക്കിന്‍റെ പാലത്തിന് പൊട്ടൽ; ഭർത്താവ് അറസ്റ്റിൽ – drunken husband brutally beaten wife

മദ്യപിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച കേസിൽ ഭർത്താവിനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിക്കാട് പല്ലവനതറയിൽ ശ്യാം മോഹൻ ആണ് അറസ്റ്റിലായത്. നിരന്തരം മദ്യപിച്ച് വീട്ടിലെത്തുന്ന പ്രതി ഭാര്യയെ സ്ഥിരമായി മർദിക്കുന്നു എന്നാണ് കേസ്. മാന്നാർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ പ്രതിയുടെ ക്രൂരമായി മർദനത്തിൽ യുവതിയുടെ മൂക്കിന്റെ പാലത്തിന് പൊട്ടൽ സംഭവിക്കുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് യുവതി മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മാന്നാർ പൊലീസ് ഇൻസ്പെക്ടർ എ അനീഷ്. എസ് ഐ അഭിരാം സി എസ്, സിവിൽ പൊലീസ് ഓഫീസർമാരായ സാജിദ്, സുരേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

STORY HIGHLIGHT: drunken husband brutally beaten wife