സമരവേദിയിൽ വീണ്ടും കർഷകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തരൺ താരൺ സ്വദേശി രേഷം സിംഗാണ് ശംഭു അതിർത്തിയിൽ ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രി കർഷകരുടെ ആവശ്യങ്ങൾ കേൾക്കുന്നില്ലെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രേഷം സിംഗ് പറഞ്ഞിരുന്നു. പാട്യാല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രേഷം സിംഗ് മരണപ്പെട്ടത്,
മോദി സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്ന് കർഷക നേതാക്കൾ പറഞ്ഞു. സർക്കാർ സഹായധനം പ്രഖ്യാപിക്കും വരെ സംസ്കാര ചടങ്ങുകൾ നടത്തില്ലെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. കേന്ദ്ര – സംസ്ഥാന സർക്കാറുകളെ ഉണർത്താൻ ജീവത്യാഗം ചെയ്യേണ്ട സാഹചര്യമാണെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഇക്കഴിഞ്ഞ ഡിസംബർ 18 ന് മറ്റൊരു കർഷകനും സമാനരീതിയിൽ വിഷംകഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.
STORY HIGHLIGHT: farmer attempted suicide