ജെ.ഇ.ഇ വിദ്യാര്‍ഥിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് ഗുണ സ്വദേശി അഭിഷേക് ലോധനെ ആണ് രാജസ്ഥാനിലെ കോട്ടയിലുളള താമസ സ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ പാസാകുമോയെന്ന ആശങ്ക അഭിഷേക് ലോധയ്ക്കുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ജോയന്റ് എന്‍ട്രന്‍സ് എക്സാം പാസാകുമോയെന്ന ആശങ്ക ആത്മഹത്യാക്കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശിലെ ഗുണ സ്വദേശിയായ അഭിഷേക് ലോധ കഴിഞ്ഞ മേയിലാണ് ജെ.ഇ.ഇ പഠിക്കാനായി കോട്ടയിലെത്തുന്നത്. പഠിക്കാന്‍ മിടുക്കനായിരുന്നുനെന്നും കോട്ടയില്‍ പഠിക്കാനെത്തിയ തീരുമാനം അഭിഷേക് ലോധ സ്വയം എടുത്തതാണെന്നും മൂത്ത സഹോദരന് അജയ് പറയുന്നു.
അഭിഷേക് നിരന്തരം ബന്ധപ്പെടുമായിരുന്നുവെന്നും പഠനത്തില്‍ പ്രയാസം അനുഭവിക്കുന്ന കാര്യം പറഞ്ഞിരുന്നില്ലെന്നും അഭിഷേകിന്റെ അമ്മാവനും വ്യക്തമാക്കി. അഭിഷേക് ലോധയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പാണ് ഹരിയാണയിലെ മഹേന്ദ്രഗഢില്‍ നിന്നുള്ള 19-കാരനായ നീരജിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പരീക്ഷയുടെ ടെന്‍ഷനിലാകാം കുട്ടി ജീവനൊടുക്കിയതെന്ന നിഗമനത്തിലാണ് പോലീസ്.
STORY HIGHLIGHT: jee student commits suicide