മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പ് തുടങ്ങിയെന്ന വിവാദത്തെത്തുടർന്നു സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തു. സസ്പെൻഡ് ചെയ്തു 2 മാസം പോലും തികയുന്നതിനു മുൻപാണ് സർക്കാരിന്റെ ഈ അതിവേഗ നടപടി.
ഐഎഎസ് തലപ്പത്ത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായതാണ് മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്. ഹിന്ദുക്കളായ ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതായിരുന്നു സംഭവം. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് ഐഎഎസായിരുന്നു ഗ്രൂപ്പ് അഡ്മിന്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗോപാലകൃഷ്ണന് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതായി കണ്ടെത്തി.
സംഭവത്തില്‍ അസ്വാഭാവികമായി പലതും സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഗോപാലകൃഷ്ണനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
STORY HIGHLIGHT: ias officer k gopalakrishnan