ചായക്കടകളിൽ ചില്ലുകൂട്ടിൽ കാണുന്ന ആ വെട്ടുകേക്ക് നമുക്ക് വീട്ടിൽ തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1.മൈദ – 500 ഗ്രാം
- 2.സോഡാപ്പൊടി – കാൽ ചെറിയ സ്പൂൺ
- 3.മുട്ട അടിച്ചത് – മൂന്ന്
- 4.പഞ്ചസാര പൊടിച്ചത് – രണ്ടു കപ്പ്
- നെയ്യ് – ഒരു വലിയ സ്പൂൺ
- പാൽ – ഒരു വലിയ സ്പൂൺ
- വനില എസൻസ് – അര സ്പൂൺ
- ഏലക്കായ് പൊടിച്ചത് – അഞ്ച്
തയ്യാറാക്കുന്ന വിധം
ആദ്യം മൈദയും സോഡാപ്പൊടിയും യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക. ശേഷം മുട്ട നന്നായി അടിച്ച് നാലാമത്തെ ചേരുവ ചേർത്തിളക്കണം. ഇതിലേക്കു ഇടഞ്ഞു വച്ചിരിക്കുന്ന മൈദ ചേർത്തു ചപ്പാത്തിക്കു കുഴയ്ക്കുന്നതു പോലെ നന്നായി കുഴച്ച് നന്നഞ്ഞ തുണികൊണ്ട് മൂടിവയ്ക്കുക. രണ്ടു മണിക്കൂറിനുശേഷം അരയിഞ്ചു കനത്തിൽ പരത്തി ചതുരക്കഷണങ്ങളാക്കി മുറിക്കുക. ഓരോ കഷണത്തിന്റെയും ഓരോ മൂല നടുക്കു നിന്നു താഴോട്ടു പിളർത്തി ഇതളുപോലെയാക്കണം. എണ്ണ ചൂടാക്കി അതിൽ വറുത്തു കോരിയെടുക്കുക. ഈ കേക്ക് രണ്ടു മാസത്തോളം കേടാകാതെ സൂക്ഷിക്കാം.