കനത്ത ഇടിവിൽ നിന്ന് രൂപ ഒടുവിൽ കരകയറി. ഡോളറുമായുള്ള വിനിമയത്തിൽ രൂപ 5 പൈസ മെച്ചപ്പെട്ട് 85.86ൽ എത്തി. ഓഹരി വിപണിയിലെ തകർച്ചയും വിദേശ നിക്ഷേപകരുടെ പിൻമാറ്റവും ക്രൂഡോയിൽ വിലക്കയറ്റവും രൂപയ്ക്ക് ഭീഷണിയായി തുടരുകയാണ്. രാജ്യാന്തര വിപണികളിൽ ഡോളർ ശക്തി നേടുകയാണ്. ഏറ്റവും താഴ്ന്ന നിലവാരമായ 85.94ലാണ് വ്യാപാരം ആരംഭിച്ചത്. 85.84വരെ എത്തിയെങ്കിലും പിന്നീട് ഉയർന്ന് 85.878 അവസാനിച്ചു. ബുധനാഴ്ച്ച രൂപ ഏറ്റവും താഴ്ന്ന നിലവാരമായ 85.91ൽ എത്തിയിരുന്നു. താഴ്ന്ന തലത്തിൽ റിസർവ് ബാങ്ക് രക്ഷക്കെത്തുമെന്ന പ്രതീക്ഷയിലാണ് വിപണി. ഡോളർ ഇൻഡക്സ് 108.98 നിലവാരത്തിലാണ്.
ദൃഢമായ അമേരിക്കൻ കറൻസിക്കും ക്രൂഡ് ഓയിൽ വിലയുടെ ഉയർന്ന നിലവാരത്തിനും ഇടയിൽ വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ 5 പൈസയുടെ നേട്ടത്തോടെ 85.87 എന്ന നിലയിലാണ് രൂപ അതിൻ്റെ റെക്കോർഡ് താഴ്ചയിൽ നിന്ന് ചെറുതായി തിരിവുവരവ് നടത്തിയത്.