ആവശ്യമായ ചേരുവകൾ
കുമ്പളങ്ങ
വൻപയർ
പച്ചമുളക്
തേങ്ങ
തയ്യാറാക്കേണ്ട രീതി
ആദ്യം ഒരു കുമ്പളങ്ങയുടെ പകുതി നന്നായി നീളത്തിൽ അരിഞ്ഞെടുക്കണം. അരമുറി കുമ്പളങ്ങയ്ക്ക് ഒരു കപ്പ് വൻപയർ എന്ന അളവാണ് എടുക്കുന്നത്. തലേദിവസം രാത്രി കുതിർത്ത് വെച്ച വൻപയർ നന്നായി കഴുകി അല്പം വെള്ളമൊഴിച്ച് കുക്കറിലിട്ട് ഒരു വിസിൽ വരുന്നവരെ വേവിച്ചെടുക്കാം. ഒരു വിസിൽ വരുന്നത് വരെ വൻപയർ വേവിച്ചാൽ മതിയാവും. പയർ ഒരുപാട് ഉടഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പയർ വെന്ത് വന്നതിനുശേഷം അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന കുമ്പളങ്ങ ചേർത്ത് കൊടുക്കാം. ഇത് നന്നായി ഒന്ന് വേവിച്ച് എടുക്കാം. കുമ്പളങ്ങയുടെ കട്ടി കുറഞ്ഞ് വെള്ളനിറം മാറി വരുന്നത് വരെയാണ് ഇതിന്റെ വേവിന്റെ പാകം. ഈ സമയത്ത് രണ്ടോ മൂന്നോ പച്ചമുളക് കീറി ഇട്ടു കൊടുക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങയുടെ രണ്ടാംപാൽ ചേർത്തു കൊടുക്കുക. ശേഷം കുക്കർ അടച്ചുവെച്ച് വേവിക്കാൻ പാടില്ല. കാരണം പാൽ ചിലപ്പോൾ പിരിഞ്ഞു പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തുറന്നുവെച്ച് നല്ല ഒരു ഒന്ന് തിളപ്പിക്കുക. ഓലൻ റെഡി.