ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന എൽ.ആൻഡ് ടി. ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യന്റെ പരാമർശത്തെ വിമർശിച്ച് നടി ദീപിക പദുകോൺ. ‘മെൻ്റൽ ഹെൽത്ത് മാറ്റേഴ്സ്’ എന്ന ഹാഷ് ടാഗോട് കൂടെയാണ് ദീപിക തന്റെ അഭിപ്രായം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
90 മണിക്കൂർ ജോലി ചെയ്യണമെന്നും ആവശ്യമെങ്കിൽ ഞായറാഴ്ചയുള്ള അവധി ഉപേക്ഷിക്കണമെന്നുമായിരുന്നു എൽ.ആൻഡ് ടി. ചെയർമാന്റെ വിവാദ പരാമർശം. താൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാരെ ഞായറാഴ്ചകളിൽ ജോലി ചെയ്യിപ്പിക്കാൻ സാധിച്ചാൽ താൻ സന്തോഷവാനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതാവനയ്ക്കെതിരെയാണ് താരം വിമർശനവുമായി എത്തിയിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ വിഷയം പ്രചരിച്ചതോടെ നിരവധി പേരാണ് അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.
ചെയർമാന്റെ പരാമർശം വിവാദമായതോടെ എൽ.ആൻഡ് ടി. വിഷയത്തിൽ വിശദീകരണവുമായെത്തിയിരുന്നു. തങ്ങളുടെ തീവ്രമായ അഭിലാഷത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അസാധാരണമായ ഫലം ലഭിക്കുന്നതിന് അസാധാരണമായ പരിശ്രമം ആവശ്യമാണ്. ലക്ഷ്യവും അഭിനിവേശവും നിറഞ്ഞ ഒരു തൊഴിൽസംസ്കാരം വളർത്തിയെടുക്കാൻ എൽ.ആൻഡ് ടി. പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു. ഈ പ്രസ്താവനയ്ക്കെതിരേയും ദീപിക തന്റെ നയം വ്യക്തമാക്കി. ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഞെട്ടലുണ്ടാക്കുന്നു. എന്നും താരം കുറിച്ചു.
STORY HIGHLIGHT : deepika padukone reacts