റേഷൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെ ബൈക്കിൽ കാറിടിച്ച് ചികിത്സയിലായിരുന്ന മദ്ധ്യവയസ്കൻ മരിച്ചു. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ പറവൂർ പനയകുളങ്ങര പെരുമ്പാറ മടം പടിഞ്ഞാറെ വീട്ടിൽ രാജേഷ് ആണ് മരിച്ചത്. ദേശീയപാതയിൽ പുന്നപ്ര പറവൂർ ജംഗ്ഷന് സമീപമായിരുന്നു അപകടം.
രാജേഷ് റേഷൻ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് ബൈക്കിൽ വരുന്നതിനിടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
STORY HIGHLIGHT: bike hit by over speeding car