ചേരുവകൾ:
ശർക്കര
റവ-1 കപ്പ്
ഗോതമ്പ്പൊടി-½ കപ്പ്
ഏലക്കപൊടി
ബേക്കിങ്സോഡാ
എള്ള്
തയ്യാറാക്കുന്ന വിധം :
ആദ്യം ശർക്കര പാനി തയ്യാറാകാൻ ഒരു പാനിൽ ആവിശ്യതിന് ശർക്കര പൊടിച്ചത് ഇട്ട് കൊടുക്കാം. ഇതിന്റെ കൂടെ തന്നെ അരകപ്പ് വെള്ളം ഒഴിച് കൊടുക്കാം. വെള്ളം ഒഴിച്ചാൽ പെട്ടന്ന് മെൽറ്റായി കിട്ടും. ഇനി ശർകരപാനി ഒന്ന് പതഞ്ഞു വന്നാൽ മാത്രം മതി എന്നിട്ട് തീ ഓഫ് ചെയ്യുക. ഇനി ഒരു മിക്സിയുടെ ജാറിൽ ഒരു കപ്പ് വറുത്തതോ എല്ലാത്തതോ ആയ റവ ചേർത്ത്കൊടുക്കുക. അത് നല്ല രീതിയിൽ പൊടിച്ചെടുക്കുക. ഇതിന്റെ കൂടെ പകുതിയളവിൽ അരകപ്പ് ഗോതമ്പ് പൊടി എടുക്കുക. കൂടെ ഒരു സ്പൂൺ ഏലക്ക പൊടി ചേർക്കുക. കാൽ ടീസ്പൂൺ ഉപ്പ്, എള്ള് എന്നിവ ചേർത്ത് കൊടുക്കുക.
ഇനി നേരത്തെ തയ്യാറാക്കിയ ശർക്കര പാനി അരിച് ചേർത്ത് കൊടുകാം. ഇനി ഇവ ഇളകി യോചിപിച്ചെടുക്കുക. ഈ കൂട്ട് കട്ടിയായി ഇരുന്നാൽ അതിലേക് അര കപ്പ് പാൽ ചേർത്ത്കൊടുക്കാം. പിന്നീട് ഈ കൂട്ടിലേയ്ക് കാൽ സ്പൂൺ ബേക്കിങ് സോഡാ ചേർത്ത് കൊടുക്കുക. ബേക്കിങ് സോഡാ ചേർത്താൽ നല്ലപോലെ പൊങ്ങികിട്ടും. ഇനി കുറച്ച് സമയത്തേയ്ക് ഈ കൂട്ട് നല്ലപോലെ മൂടിവെക്കുക. മൂടിവെച്ചാൽ കുറച്ച്കൂടെ മാവ് കട്ടിയായി വരും. ഇനി കൂട്ട് കട്ടിയായതിന് ശേഷം കാൽ കപ്പ് പാൽ ഒഴിച്കൊടുക്കാം. ഇനി ഇത് ചുട്ടെടുക്കാം അതിനായി ഒരു ഉണ്ണിയപ്പത്തിന്റെ ചട്ടി വെക്കുക, ചട്ടി ചൂടായി വന്നാൽ ഓരോ കുഴിയിൽ നെയ്യ് ഒഴിച് കൊടുക്കുക.
എണ്ണ ഒന്ന് ചൂടായി കഴിഞ്ഞാൽ ഓരോ കുഴിയിലും മുക്കാൽ ഭാഗം മാത്രം മാവ് ഒഴിച് കൊടുക്കുക. ഓരോ ഭാഗവും വേവിച്ച് എടുക്കുക. ഇങ്ങനെ ഉണ്ണിയപ്പം ഉണ്ടാകുന്ന പോലെ തയ്യാറാക്കിയെടുക്കാം. നല്ല അടിപൊളി റവ കൊണ്ടുള്ള ഉണ്ണിയപ്പം തയ്യാർ.