India

ഛോട്ടാ രാജനെ തിഹാർ ജയിലിൽനിന്ന് എയിംസിലേക്ക് മാറ്റി – chhota rajan admitted aiims

തിഹാർ ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജനെ ചികിത്സയുടെ ഭാഗമായി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈനസുമായി ബന്ധപ്പെട്ട ചികിൽസയ്ക്കാണ് എയിംസിലെത്തിച്ചതെന്നും ശസ്ത്രക്രിയ നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് എയിംസിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു.

ഹോട്ടലുടമ ജയാ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച രാജന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റു കേസുകളിലെ ശിക്ഷ അനുഭവിക്കുന്നതിനാൽ ജയിലിൽനിന്നു പുറത്തിറങ്ങാനായിരുന്നില്ല.

STORY HIGHLIGHT: chhota rajan admitted aiims