Recipe

മലബാർ ബിരിയാണി മസാല അല്ലെങ്കിൽ ഗരം മസാല

ചേരുവകൾ

പട്ട 50ഗ്രാം
പെരും ജീരകം 50ഗ്രാം
ഏലം 20ഗ്രാം
ഗ്രാമ്പു 15ഗ്രാം
ജാതിപത്രി 5ഗ്രാം
തക്കോലം 5ഗ്രാം
ഷാജീരകം 10ഗ്രാം
കുരുമുളക് 20ഗ്രാം…. (വേണമെങ്കിൽ 4ഇല ബേ ലീഫ്, ഒരു ജാതിക്കയുടെ കുരുവിന്റെ പകുതി കൂടെ ചേർക്കാം, നിർബന്ധം ഇല്ല )

തയ്യാറാക്കുന്ന വിധം

കൂടുതൽ കാലം എടുത്തു വെച്ച് ഉപയോഗിക്കാൻ ആണേൽ ഇതെല്ലാം കൂടെ ചെറിയ തീയിൽ ഒട്ടും കരിയാതെ വറുത്തെടുക്കണം, പെട്ടെന്ന് ഉപയോഗിച്ച് തീർക്കാൻ ആണേൽ ഇങ്ങനെ എടുത്ത് പൊടിച്ചെടുത്താൽ മതി,