India

രാവിലെ നടക്കാനിറങ്ങിയ 14-കാരനെ ആഡംബര കാറിടിച്ച് ഗുരുതര പരിക്ക് – 14 year old hit by luxury car

രാവിലെ നടക്കാനിറങ്ങിയ 14-കാരന് ആഡംബര കാറിടിച്ച് ഗുരുതര പരിക്ക്. ഗ്രേറ്റര്‍ നോയിഡയിലെ സര്‍വീസ് റോഡിലാണ് സംഭവം. 14-കാരനായ നീരജിനാണ് പരിക്കേറ്റത്. കാറിടിച്ചതിന് ശേഷം രക്ഷപ്പെട്ട ഡ്രൈവറെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ ആറുമണിയോടെ നടക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ഥിയായ നീരജ്.

ഗ്രേറ്റര്‍ നോയിഡയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് സെക്ടര്‍ ഒന്നിലുള്ള സ്റ്റെല്ലാര്‍ ജീവന്‍ സൊസൈറ്റിക്ക് സമീപമാണ് നടക്കാനിറങ്ങിയത്. പെട്ടെന്നാണ് സര്‍വീസ് റോഡിലുണ്ടായിരുന്ന നീരജിനെ ആഡംബര കാര്‍ പുറകില്‍ വന്ന് ഇടിക്കുന്നത്. ഇടിച്ച കാർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തലയ്ക്കും നെഞ്ചിനുമേറ്റ ഗുരുതര പരിക്കേറ്റ നീരജ് ചികിത്സയിലാണ്. നീരജിന്റെ അച്ഛന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

STORY HIGHLIGHT: 14 year old hit by luxury car