തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം മതിൽ ഇടിഞ്ഞുവീണു. മതിൽ വീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ജീവനക്കാർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മതിലിന് പിന്നിലായി മാലിന്യം നിക്ഷേപിക്കുന്നതാണ് അപകട കാരണം.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഈ സമയത്ത് കെഎസ്ആർടിസി ജീവനക്കാർ ബസ് സ്റ്റേഷനിലെ ചെറിയ മുറിയിലുണ്ടായിരുന്നു. ബസ് ഡ്രൈവർമാരും കണ്ടക്ടർമാരുമടക്കം മറ്റ് ചിലർ മതിലിന് സമീപത്തും നിന്നിരുന്നു. മതിൽ ഇടിയുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഇറങ്ങി ഓടിയതോടെ പരിക്കേൽക്കാതെ രക്ഷപ്പെട്ടുട്ടെന്നും ദശാബ്ദങ്ങൾ പഴക്കമുള്ള മതിലിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് പലതവണ പരാതികളും അപേക്ഷകളും നൽകിയിട്ടും റെയിൽവേ തിരിഞ്ഞ് നോക്കിയില്ലെന്നും കെഎസ്ആര്‍ടിസി ജീവനക്കാർ കുറ്റപ്പെടുത്തി.
മാസങ്ങൾക്ക് മുമ്പ് ശുചീകരണ തൊഴിലാളി ജോയിയുടെ മരണം സംഭവിച്ച ആമയിഴഞ്ചാൽ തോടിന് സമീപമുള്ള ഓർഡിനറി ബസ് സ്റ്റേഷനിലേക്കാണ് പിൻഭാഗത്തെ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതിൽ ഇടിഞ്ഞു വീണത്. ജോയിയുടെ മരണത്തിന് പിന്നാലെ മാലിന്യം നീക്കം ചെയ്യുന്നതിലെ റെയിൽവേയുടെ അനാസ്ഥ വലിയ രീതിയിൽ ചർച്ചയായിരുന്നു.
STORY HIGHLIGHT: railway compound wall