സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിലെ കരട് വാർഡ് വിഭജന നിർദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ജില്ലാതല ഹിയറിങ് 16 മുതൽ ഫെബ്രുവരി 22 വരെ നടത്തുമെന്നു ഡീലിമിറ്റേഷൻ കമ്മിഷൻ ചെയർമാൻ കൂടിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു.
ഹിയറിങ് 16ന് പത്തനംതിട്ടയിൽ ആരംഭിക്കും. 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപറേഷനുകൾ എന്നിവയിലെ കരട് വിഭജന നിർദേശങ്ങൾ നവംബർ 18ന് പ്രസിദ്ധീകരിച്ചിരുന്നു. നേരിട്ടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും ആക്ഷേപങ്ങൾ സമർപ്പിച്ച പരാതിക്കാരെ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ നേരിൽ കേൾക്കും.
ഹിയറിങ്ങിനുശേഷം പരാതികൾ വിശദമായി പരിശോധിച്ച് കമ്മിഷൻ അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കും.
STORY HIGHLIGHT : kerala ward delimitation hearings