അസമിലെ ഖനിയിൽ അകപ്പെട്ട തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. ഖനിയിലെ ജലനിരപ്പ് കുറച്ചു കൊണ്ട് തെരച്ചിൽ നടപടികൾക്കാണ് പുരോഗമിക്കുന്നത്. ജലനിരപ്പ് പൂർണ്ണമായി കുറയ്ക്കാനാകാത്താണ് പ്രതിസന്ധിയാകുന്നത്. ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾ ജീവനോടെയുണ്ടോ എന്നകാര്യത്തിലും ആശങ്ക നിലനിൽക്കുകയാണ്. എട്ടു പേരാണ് നിലവിൽ കുടുങ്ങിക്കിടക്കുന്നത്.
അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമ്രാംഗ്സോയിലെ കൽക്കരി ഖനിയിലാണ് തിങ്കളാഴ്ച തൊഴിലാളികൾ അകപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സൈന്യത്തിന്റെയും, എൻഡിആർഎഫ്, എസ് ഡി ആർ എഫ് സംഘങ്ങളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
STORY HIGHLIGHT: the rescue operation continues for the eight lives