ഉച്ചയൂണിന് ഇന്നൊരല്പം വെറൈറ്റി ആയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഉണക്കച്ചെമ്മീന്‍ റോസ്റ്റ്. ഇതുമാത്രം മതി ഒരു പ്ളേറ്റ് നിറയെ ചോറുണ്ണാൻ.
ആവശ്യമായ ചേരുവകള്‍
- ഉണക്കച്ചെമ്മീന്‍ – 20 ഗ്രാം
- ചെറിയ ഉള്ളി – 200 ഗ്രാം
- മുളക് പൊടി – രണ്ട് ടീസ്പൂണ്‍
- കുറച്ച് വെളിച്ചെണ്ണ, കുറച്ച് കറിവേപ്പില, ആവശ്യത്തിന് ഉപ്പ്
തയ്യാറാക്കുന്ന വിധം
ഉണക്ക ചെമ്മീന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി വെളിച്ചെണ്ണയില്‍ ഒന്ന് ഫ്രൈ ചെയ്തെടുത്ത് മാറ്റിവെക്കാം, അടുത്തതായി 200 ഗ്രാം ചെറിയുള്ളി അരിഞ്ഞു അതില്‍ രണ്ട് ടീസ്പൂണ്‍ മുളക് പൊടി ഇട്ട് മിക്സിയില്‍ ഒന്ന് ക്രഷ് ചെയ്തു നേരത്തെ ഫ്രൈ ചെയ്ത അതേ വെളിച്ചെണ്ണയില്‍ ഇത് വയറ്റിയെടുക്കാം. ആവശ്യമെങ്കില്‍ കുറച്ചു കൂടി വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം, ഇത് ഒന്ന് വഴന്ന് വന്നാല്‍ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് കറിവേപ്പിലയും ചേര്‍ത്ത് കൊടുക്കാം. ഫ്രൈ ആയതിനുശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച ഉണക്കച്ചെമ്മീന്‍ കൂടിയിട്ട് നല്ലവണ്ണം മിക്സ് ആക്കി കുക്ക് ചെയ്തെടുക്കാം.