കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഹിന്ദി ഭാഷാ പണ്ഡിതനും അക്കാദമിയുടെ സ്ഥാപക ചെയർമാനുമായ പത്മശ്രീ ഡോ.എൻ.ചന്ദ്രശേഖരൻ നായർ അനുസ്മരണ സമ്മേളനം നടന്നു. കേരള ഹിന്ദി സാഹിത്യ അക്കാദമി അധ്യക്ഷ ഡോ.എസ്.തങ്കമണി അമ്മയുടെ അദ്ധ്യക്ഷതയിൽ ജസ്റ്റിസ് ശ്രീ.എം.ആർ.ഹരിഹരൻ നായർ സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ.എൻ.ചന്ദ്രശേഖരൻ നായരുടെ ബഹുമുഖമായ വ്യക്തിത്വത്തെയും, സർഗ്ഗവരകമയേയും കുറിച്ചും, ഹിന്ദീ രംഗത്തിന് അദ്ദേഹം നൽകിയ സംഭാവനകളെക്കുറിച്ചും അനുസ്മരിക്കപ്പെട്ടു. മലയാളത്തിലും ഹിന്ദിയിലും നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജ്യത്തെ പ്രമുഖരും ഹിന്ദി പണ്ഡിതരും പങ്കുചേർന്നു അദ്ദേഹത്തെ അനുസരിച്ചു.
ശ്രീ.കെ.രാമൻപിള്ള, ഡോ.എൻ.രാധാകൃഷ്ണൻ, സ്വാമി അശ്വതി തിരുന്നാൾ, ഡോ.സുധീർ കിടങ്ങൂർ, പ്രൊഫമീരാ സാഹിബ്, ശ്രീമതിലീന എസ്, ശ്രീ രഖു ചന്ദ്രിക, ശ്രീ വി. അനിൽ കുമാർ, ഡോ. സുശീൽ കുമാർ കൊട്നാല, ഡോ.ജെ അജിതകുമാരി, ഡോ.എസ്.സുനന്ദ എന്നിവർ പ്രഭാഷണങ്ങൾ നടത്തി.
മലയാളത്തിലെയും ഹിന്ദിയിലെയും പ്രമുഖ എഴുത്തുകാരനും ഹിന്ദീ പ്രചാരകനുമായിരുന്ന ഡോ.എൻ.ചന്ദ്രശേഖരൻ നായർ, കവി, നോവലിസ്റ്റ്, നാടകകൃത്ത്, ഗവേഷണ പണ്ഡിതൻ, ചിത്രകാരൻ, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. ഹിന്ദിയിൽ 50 പുസ്തകങ്ങൾ രചിച്ച അദ്ദേഹം വിവിധ ആനുകാലികങ്ങളിൽ 800ലേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.ജി.സി.ഡി ലിറ്റ് നൽകിയ അദ്ദേഹത്തെ 2020-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. വിശ്വഹിന്ദി സമ്മാൻ, ഹിന്ദീ രത്നസമ്മാൻ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 99 ആം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.
കേരളത്തിൽ ഹിന്ദി സാഹിത്യത്തിൻ്റെ ഉന്നമനത്തിന് വേണ്ടി ഡോ.എൻ.ചന്ദാശേഖരൻ നായർ ഉന്നതമായ ഹിന്ദീ ഗവേഷണ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. 50,000 രൂപയും, സ്തുതി ഫലകവും പ്രശംസാപത്രവും അടങ്ങുന്ന ഈ പുരസ്കാരം 2011 മുതൽ എല്ലാവർഷവും കൊടുത്തുവരുന്നു