തെക്കു കിഴക്കൻ ഏഷ്യയിൽ ‘പഴങ്ങളുടെ രാജാവ്’ എന്ന പേരിലാണ് ദുരിയാൻ പഴം അറിയപ്പെടുന്നത്. കൂർത്തുമൂർത്ത നീളൻ കട്ടിമുള്ളുകളുള്ള ദുരിയാൻ പഴത്തിന്റെ ഗുണങ്ങൾ നിരവധി ആണ്. മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ദുരിയാന് പഴം ഉള്ളത്. .
മധുരപലഹാരങ്ങൾ, കാൻഡി, ബിസ്കറ്റ്, ഐസ്ക്രീം, മിൽക് ഷേക്ക് എന്നിവ തയ്യാറാക്കാൻ ദുരിയാൻ പഴം ഉത്തമമാണ്. ഈ പഴത്തിന്റെ രൂക്ഷമായ ഗന്ധം പലർക്കും ഇഷ്ടമാവാറില്ല. നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും പല ആളുകളും ഇത് കഴിക്കാൻ മടിക്കാറുണ്ട് അതിന്റെ പ്രധാന കാരണം ഈ രൂക്ഷഗന്ധം ഇഷ്ടമാവില്ല എന്നത് തന്നെയാണ്. എന്നാൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ഒന്ന് കഴിച്ചു നോക്കണമെന്ന് ആഗ്രഹിക്കാത്തവർ വളരെ കുറവായിരിക്കും