India

കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയും ഭർത്താവും വ്യത്യസ്ത ഇടങ്ങളിൽ തൂങ്ങിമരിച്ച നിലയിൽ – woman dies suicide husband kills himself

കുടുംബപ്രശ്‌നത്തേത്തുടർന്ന് ഭാര്യ ആത്മഹത്യചെയ്തതിന് പിന്നാലെ ജീവനൊടുക്കി ഭര്‍ത്താവും. ശിവാനി , ഭര്‍ത്താവ് വിജയ് പ്രതാപ് എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനോട് വഴക്കിട്ട് ഗാസിയാബാദിലെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ യുവതിയെ കാണാതായ വിവരം നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

ശിവാനി മരിച്ചത് ഗാസിയാബാദിൽവെച്ചും വിജയ് പ്രതാപിന്‍റെ മരണം യുപിയിലെ വീട്ടിൽവെച്ചുമായിരുന്നു. ശിവാനിയുടെ പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് ഇവരെ കണ്ടെത്തിയത്. ഡൽഹി ജ്യോതിനഗറിലെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിന് മുമ്പ് ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായി അന്വേഷണത്തില്‍നിന്ന് വ്യക്തമായതായും ആത്മഹത്യയില്‍ മറ്റ് ദുരൂഹതകളില്ലെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങളില്‍ പരിക്കുകളൊന്നുമില്ല. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

STORY HIGHLIGHT: woman dies suicide husband kills himself