India

വ്യവസായിയെ ഭീഷണിപ്പെടുത്തി 32 ലക്ഷം തട്ടി; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍ – bihar police arrests sho for duping businessman

വ്യവസായിയെ ഭീഷണിപ്പെടുത്തി 32 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറസ്റ്റിൽ. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. മേക്കര്‍ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ രവീന്ദ്രകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ജോലിയിൽനിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. രവീന്ദ്ര കുമാറിനൊപ്പം പണം തട്ടിയെടുക്കാന്‍ കൂട്ടുനിന്ന ഡ്രൈവര്‍ അനില്‍ കുമാര്‍ സിങ് ഒളിവിലാണ്.

പ്രാദേശിക വ്യവസായിയായ രോഹന്‍ കുമാറിന്റെ പക്കല്‍നിന്ന് 32 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. തട്ടിപ്പിന് കൂട്ടുനിന്ന ഡ്രൈവര്‍ അനില്‍ കുമാര്‍ സിങ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സരണ്‍ എസ്.പി കുമാര്‍ ആശിഷ് പ്രതികരിച്ചു.

STORY HIGHLIGHT: bihar police arrests sho for duping businessman