Alappuzha

തൊഴിലുറപ്പു ജോലിക്കിടെ അണലിയുടെ കടിയേറ്റ് യുവതി മരിച്ചു -woman died snake bite

തൊഴിലുറപ്പു ജോലിക്കിടെ പാമ്പു കടിയേറ്റു സ്ത്രീ മരിച്ചു. നീലംപേരൂർ കിഴക്കേ ചേന്നങ്കരി കടുമ്പിശേരി വീട്ടിൽ സുലോചന ആണു മരിച്ചത്. നീലംപേരൂർ പഞ്ചായത്ത് 10-ാം വാർഡിൽ ജോലി ചെയ്‌തു കൊണ്ടിരുന്ന പത്തിൽമുട്ടു ചിറയിലെ പുല്ലു നീക്കം ചെയ്യുന്നതിനിടെയാണ് അണലിയുടെ കടിയേറ്റത്.

കൂടെ ഉണ്ടായിരുന്നവർ ഉടൻ സുലോചനയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഞായറാഴ്ച 2 നു കൃഷ്‌ണപുരം എസ്എൻഡിപി ശാന്തിതീരം ശ്മശാനത്തിൽ വെച്ച് നടക്കും.

STORY HIGHLIGHT: woman died snake bite