നമ്മളിലധികം പേരും വയനാടിന്റെ മുക്കും മൂലയും അരിച്ചുപ്പെറുക്കിയവരായിരിക്കും. പക്ഷേ ചില രത്‌നങ്ങള്‍ വയനാട് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അങ്ങനെ പെട്ടെന്നൊന്നും ആരുടേയും കണ്ണില്‍പ്പെടാതെ വയനാടന്‍ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച ആ പ്രദേശമാണ് നെല്ലാറച്ചാൽ.
വയനാട്ടിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളില്‍ ഒന്നാണ് നെല്ലറച്ചാല്‍. ഭൂമിശാസ്ത്രപരമായി, നെല്ലറച്ചാല്‍ ഒരു ഉപദ്വീപിന്റെ ഒരു ഭാഗം പോലെയാണ്. അതായത് നെല്ലറച്ചാലിന്റെ മൂന്ന് വശം കാരാപ്പുഴ അതിരിടുന്നു. കാരാപ്പുഴ റിസര്‍വോയറിന്റെ മനോഹരമായ പശ്ചാത്തലത്തില്‍ നിന്ന് യാത്ര ആരംഭിക്കാം.
ഈ ഗ്രാമത്തിലേക്കുള്ള യാത്ര സംഘടിപ്പിക്കുന്നത് കേരള ടൂറിസം ആയതിനാല്‍ നെല്ലാറച്ചാലിന്റെ മുക്കും മൂലയും പരിചയപ്പെടുത്താന്‍ സഞ്ചാരികള്‍ക്കൊപ്പം ഒരു ഗൈഡുമുണ്ടാകും. ടൂറിസം കേന്ദ്രമായി അംഗീകരിച്ചിട്ടില്ലെങ്കിലും നൂറുകണക്കിനാളുകളാണ് ദിവസവും നെല്ലാറച്ചാലില്‍ എത്തുന്നത്.
നഗരത്തിന്റെ തിരക്കുകളേതുമില്ലാതെ നമുക്ക് കുറേ സമയം ചെലവഴിയ്ക്കാം. ആല്‍ബം, വിവാഹ ഫോട്ടോഷൂട്ട് എന്നിവയുടെ പ്രധാന ലൊക്കേഷനാണ് ഇവിടം. കുന്നിന്‍ചെരുവില്‍ ഓഫ് റോഡ് ഡ്രൈവിങ് ആസ്വദിക്കാനെത്തുന്നവരും ഏറെ.
കാരാപ്പുഴ അണക്കെട്ടിന്റെ വേറിട്ടകാഴ്ചകളാണ് സന്ദര്‍ശകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. ഞാമലം കുന്നിനരികിലെ മൊട്ടക്കുന്നില്‍ ആ ജലാശയത്തിനരികിലെ ശാന്തതയിലിരുന്ന് മീന്‍പിടിത്തവും ഗ്രാമീണരുടെ ജീവിതരീതികളും ആസ്വദിക്കാനെത്തുന്നവര്‍ ഏറെയാണ്.
ഇവിടേക്ക് എത്തിച്ചേരാൻ അമ്പലവയല്‍-മീനങ്ങാടി റോഡ് വഴി റോഡ് മാര്‍ഗം നെല്ലറച്ചാലില്‍ എത്താന്‍ 35 മിനിറ്റും വാര്യാട്-കൊളവയല്‍ റോഡ് വഴി 50 മിനിറ്റും എടുക്കും.