Kerala

എംഎല്‍എ സ്ഥാനം രാജിവെക്കാനൊരുങ്ങി പി വി അന്‍വര്‍? നാളെ വാര്‍ത്താസമ്മേളനം – p v anvar may resign mla post tomorrow

നിര്‍ണായക പ്രഖ്യാപനത്തിനൊരുങ്ങി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ എംഎല്‍എ. നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തും. തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വാതന്ത്ര എംഎല്‍എ സ്ഥാനം തടസമാണെന്നാണ് വിവരം. അതിനാൽ പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന. നിലവില്‍ അന്‍വര്‍ കൊല്‍ക്കത്തയിലാണ്. ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം സംബന്ധിച്ച വിവരം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത്. നിലവിൽ ടിഎംസിയുടെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക. പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടില്ല. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അന്‍വറിന്റെ യുഡിഎഫ് പ്രവേശന അഭ്യൂഹം ശക്തമായിരുന്നു. അതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള കെെകോർക്കല്‍.

STORY HIGHLIGHT: p v anvar may resign mla post tomorrow