Sports

ഐ.പി.എൽ 2025; ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം – ipl 2025 will start on march

2025-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) മത്സരത്തിന് മാര്‍ച്ച് 21-ന് തുടക്കമാകുമെന്ന് ബി.സി.സി.ഐ. വൈസ് പ്രസഡന്റ് രാജീവ് ശുക്ല അറിയിച്ചു. ബി.സി.സി.ഐ. ആസ്ഥാനത്ത് നടന്ന യോഗത്തിന് പിന്നാലെയാണ് ശുക്ല ഐ.പി.എല്‍. മത്സരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. മെയ് 25-നായിരിക്കും അവസാനമത്സരം.

ബി.സി.സി.ഐയുടെ. പുതിയ സെക്രട്ടറിയേയും ട്രഷററേയും തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ യോഗത്തിലാണ് ഐ.പി.എല്‍ മത്സരങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങളും എടുത്തത്. ഒരു വര്‍ഷത്തേക്ക്‌ പുതിയ കമ്മിഷണറെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ജനുവരി 18,19 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള ബി.സി.സി.ഐ. യോഗങ്ങളിലായിരിക്കും മത്സരക്രമം സംബന്ധിച്ചടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുക.

STORY HIGHLIGHT: ipl 2025 will start on march