തിങ്കളാഴ്ച നടത്താനിരിക്കുന്ന പെട്രോള്‍ പമ്പുകളുടെ അടച്ചിടല്‍ പ്രതിഷേധത്തില്‍നിന്ന് ശബരിമല മണ്ഡലകാലം പ്രമാണിച്ച് കോന്നി, റാന്നി, കോഴഞ്ചേരി , അടൂർ, താലൂക്കുകൾ ചെങ്ങന്നൂർ നഗരസഭ എന്നിവിടങ്ങളെ ഒഴിവാക്കി.
തിങ്കളാഴ്ച രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെ പെട്രോള്‍ പമ്പുകള്‍ സംസ്ഥാനവ്യാപകമായി അടച്ചിടും. ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കോഴിക്കോട് എച്ച്.പി.സി.എല്‍. ഓഫീസില്‍ ചര്‍ച്ചയ്ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് നേതാക്കള്‍ക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് പെട്രോള്‍പമ്പുകള്‍ അടച്ച് പ്രതിഷേധിക്കുന്നത്.
STORY HIGHLIGHT: kerala petrol strike