ബെംഗളൂരു നഗരത്തിലെ ചാമരാജ്പേട്ടിൽ മൂന്ന് പശുക്കളെ ആക്രമിച്ച് അകിട് അറുത്തുമാറ്റിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സംഘർഷാവസ്ഥ. ചാമരാജ് പേട്ടയിലെ വിനായകനഗറിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. പ്രദേശവാസിയായ കർണൻ എന്നയാളുടേതാണ് പശുക്കൾ.
കന്നുകാലികളുടെ ശബ്ദം കേട്ട് ഉണർന്ന് നോക്കിയ നാട്ടുകാരാണ് പരിക്കേറ്റ മൃഗങ്ങൾ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. കേസ് അന്വേഷിച്ച് നടപടിയെടുക്കാൻ ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി കർശന നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ ഞങ്ങൾ ‘കറുത്ത സംക്രാന്തി’ ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക വ്യക്തമാക്കി.
സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് ചളവടി നാരായണസ്വാമി, മുൻ ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായൺ എന്നിവരുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ സംഭവത്തെ അപലപിച്ചു. ഈ ക്രൂരത ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
STORY HIGHLIGHT: udders of three cow severed in karnataka