Entertainment

ആത്മീയവും സാഹസികതയും കോർത്തിണക്കി ‘നാഗബന്ധം’ വരുന്നു ; ‘രുദ്ര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അഭിഷേക് നാമയുടെ സംവിധാനത്തിൽ വരുന്ന പുതിയ തെലുങ്ക് ചിത്രമാണ് ‘നാ​ഗബന്ധം’. ചിത്രത്തിൽ പ്രധാനവേഷമായ ‘രുദ്ര’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നായകനായി എത്തുന്നത് വിരാട് കര്‍ണ്ണയാണ്. ഇപ്പോൾ രുദ്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. തെലുങ്ക് സൂപ്പര്‍താരം റാണ ദഗ്ഗുബാട്ടിയാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. എല്ലാത്തിന്റെയും തുടക്കം രുദ്രയിൽ നിന്നാണെന്നും അവൻ ഉത്തരങ്ങളുമായി എത്തുമെന്നും ഉള്ള കുറിപ്പോടെ പുറത്തുവിട്ട പ്രീ ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

ശക്തിയുള്ള ശരീരവും ചുരുണ്ടമുടിയും താടിയുമായിട്ടാണ് വിരാട് കര്‍ണ്ണയെ ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ആകര്‍ഷകവും അതേ സമയം പേടിപ്പെടുത്തുന്നതുമായ രൂപത്തില്‍ എത്തുന്ന വിരാട് കര്‍ണ്ണയുടെ സിക്‌സ് പാക്ക് മസിലുകളും പോസ്റ്ററില്‍ വ്യക്തമാണ്. കടലില്‍, ഭയപ്പെടുത്തുന്ന മുതലയോട് നിര്‍ഭയമായി പോരാടുന്ന ധീരമായ അവതാരത്തില്‍ ആണ് വിരാട് കര്‍ണ്ണയെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. വലിയ ആക്ഷന്‍ നിറഞ്ഞ രക്തതരൂക്ഷിതമായ പോസ്റ്ററില്‍ രുദ്രയുടെ ധീരതയും ശക്തിയും വ്യക്തമാണ്.

വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്ക് ഈ ചിത്രത്തിലുള്ളത്. പ്രേക്ഷകരെ ഇതുവരെ പറയാത്ത കഥകളുടെ അത്ഭുത ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന ചിത്രമായിരിക്കും നാഗബന്ധം എന്ന് പ്രീ ലുക്ക് പുറത്ത് വിട്ടു അണിയറ പ്രവർത്തകർ കുറിച്ചിരുന്നു. ൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ അന്നപുറെഡ്ഡി നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ്. നഭാ നടേഷ്, മലയാളി താരം ഐശ്വര്യ മേനോൻ എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്ന നാഗബന്ധത്തിലെ മറ്റു പ്രധാന താരങ്ങൾ ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി എസ് അവിനാശ് എന്നിവരാണ്.

പത്മനാഭസ്വാമി, പുരി ജഗന്നാഥ് തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആചാരങ്ങളിലേക്കും ചരിത്രത്തിലേക്കും പോകുന്ന രീതിയിലാണ് കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വമ്പന്‍ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം 2025ല്‍ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യും.