Health

പാദങ്ങൾക്ക് ശ്വാസംമുട്ടുന്നു ! ഇറുകിയ ചെരുപ്പുകൾ ഒഴിവാക്കൂ… ഇല്ലെങ്കിൽ പണികിട്ടും

ഓരോ വസ്ത്രത്തിനും ഇണങ്ങിയ രീതിയിൽ ചെരുപ്പുകൾ മാറ്റി ഉപയോ​ഗിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. പുരുഷൻമാരെക്കാൾ കൂടുതൽ ചെരുപ്പുകളോട് ഭ്രമം സ്ത്രീകൾക്ക് തന്നെയാണ്. ഷൂസും ഫ്ലാറ്റും ഹീൽസും തുടങ്ങി മഞ്ഞ, പച്ച, നീല നിറങ്ങളിൽ വലിയൊരു കളക്ഷൻ തന്നെയുണ്ടാകും പലരുടെയും കയ്യിൽ. എന്നാൽ ഒരുപാട് ഇഷ്ടപ്പെട്ട് ഒരു ചെരുപ്പ് വാങ്ങി അത് അളവ് അല്ലെങ്കിൽ കുറച്ച് പാടുപെടും. പൊതുവേ ഓൺലൈനിൽ നിന്ന് വാങ്ങുമ്പോഴാണ് ഇത്തരം അമളികൾ പറ്റാറുള്ളത്. പലരും കുറച്ചു ദിവസം കഴിഞ്ഞാൽ ഉപയോ​ഗിച്ച് തനെ അഴഞ്ഞുവരും എന്ന് പ്രതീക്ഷിച്ച് തിരിച്ചയക്കാൻ മടക്കും. പക്ഷെ ഇങ്ങനെ ഇറുകിയ ചെരുപ്പൾ ഉപയോ​ഗികരുത്. അത് നമുക്ക് തന്നെ ദോഷം ചെയ്യും.

ഇറുകിയ ചെരുപ്പുകൾ ധരിച്ച് ദിവസം മുഴുവൻ തുടർന്നാൽ ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. ഇറുകിയ ചെരുപ്പുകൾ ഷൂസോ, ഹീൽസോ ആണെങ്കിൽ പറയുകയും വേണ്ട പ്രശ്നങ്ങൾ ഇരട്ടിയാകും. കാൽ വേദനയ്‌ക്കൊപ്പം തന്നെ കാലിൻ്റെ ആകൃതി മാറാൻ വരെ ഇത് കാരണമാകും. വായു സഞ്ചാരമില്ലാത്ത പാദരക്ഷകൾ ഉപയോഗിക്കുമ്പോൾ ബാക്‌ടീരിയ, ഫംഗസ് എന്നീ അണുബാധകൾ വർദ്ധിക്കാൻ ഇടയാകുന്നു. കാലുകൾക്ക് സ്വാഭാവിക വായു, വെളിച്ചം എന്നിവ ആവശ്യമാണ്. ഇതിന്‍റെ അഭാവം മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.

വല്ലാതെ ഇറുകിയ ചെരുപ്പുകളുടെ ഉപയോ​ഗം മൂലം കാലിലെ ചെറിയ സന്ധികളിൽ നീരുവരാനും ക്രമേണ രക്തയോട്ടം പതുക്കെയാകാനും കാരണമാകും. അസാധാരണമായ രീതിയിലുള്ള കാൽവേദനയ്ക്കും ഇത് കാരണമാകും. ഇത്തരം പ്രശ്നങ്ങൾ ഒക്കെ കണ്ടുവരുന്നുണ്ടെങ്കിൽ പെട്ടെന്ന് തന്നെ നിലവിൽ ഉപയോ​ഗിക്കുന്ന ചെരുപ്പ് ഉപേക്ഷിക്കുക എന്നതാണഅ മാർ​ഗം. പൊതുവെ ഹീൽ ചെരുപ്പുകൾ ഉപയോ​ഗിക്കുന്നത് നല്ലതല്ല. കണങ്കാൽ ഉളുക്ക് മറ്റ് ചെരുപ്പുകൾ ഉപയോ​ഗിക്കുന്നവരെ അപേക്ഷിച്ച് ഹൈ ഹിൽ ഉപയോ​ഗിക്കുന്നവരിൽ കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ പരമാവധി ഫ്ലാറ്റ് ചെരുപ്പുകൾ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക.

എപ്പോഴും ഷൂസിനുള്ളിൽ ഇറുകിപ്പിടിച്ചിരിക്കുന്ന പാദങ്ങൾക്കും വേണ്ടെ അൽപം ആശ്വാസം. കാലിന് പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനായി ദിവസവും ചെരിപ്പിടാതെ പുല്ലിലൂടെ നടക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും സാധിക്കുമെന്ന് വിദ​ഗ്ധർ തന്നെ അഭിപ്രായപ്പെടുന്നു.