Sports

സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് കേരളത്തിന് കിരീടം

പോണ്ടിച്ചേരിൽ വെച്ച് നടന്ന 21 മത് സീനിയർ സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ കിരീടം നേടി . ​ഗ്രാന്റ് ഫൈനലിൽ തെലുങ്കാനയെ 3-2 ന് പരാജയപ്പെടുത്തിയാണ് കേരള വനിതകൾ കിരീടം നേടിയത്. പുരുഷ വിഭാ​ഗത്തിൽ ആന്ധ്രാ പ്രദേശിനോട് 2-3 ന് പരാജയപ്പെട്ട കേരള പുരുഷ ടീം രണ്ടാം സ്ഥാനം നേടി. ചാമ്പ്യൻഷിപ്പിലെ മികച്ച വനിതാ താരമായി അഞ്ചലി പി ( വയനാട്)യും, പുരുഷ വിഭാ​ഗത്തിൽ അ​ക്ഷയ് രാജ് ( തിരുവനന്തപുരം) എന്നിവരെ തിരഞ്ഞെടുത്തു. സ്വരൂപ് ആർ ( പാലക്കാട് ) വനിതാ ടീമിന്റേയും, കുഞ്ഞുമാൻ പി ബി ( പത്തനംതിട്ട ) പുരുഷ ടീമിന്റേയും കോച്ചുമായിരുന്നു.

CONTENT HIGH LIGHTS:South Zone softball championship for Kerala