മദ്യലഹരിയിൽ പശുക്കളുടെ അകിട് അറുത്തുമാറ്റിയ യുവാവ് പിടിയിൽ. ബംഗളൂരുവിലെ ചാമരാജ്പേട്ടയിൽ വിനായകനഗറിലാണ് സംഭവം നടന്നത്. സയ്യിദ് നസ്‌റുവാണ് (30) പിടിയിലായത്. ഞായറാഴ്ച പുലർച്ചെയാണ് ഇയാൾ മൂന്ന് പശുക്കളുടെ അകിട് അറുത്തുമാറ്റിയത്. രക്തം വാർന്ന് അവശനിലയിലായ പശുക്കൾ ചികിത്സയിൽ കഴിയുകയാണ്. ബീഹാറിലെ ചമ്പാരൻ സ്വദേശിയാണ് സയ്യിദ് നസ്‌റുവെന്നാണ് വിവരം. പ്രതിയുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം സംഭവത്തിൽ ബിജെപി വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടത്തുന്നത്. ബിജെപി നേതാക്കൾ സംഭവത്തെ അപലപിച്ചു. പശുക്കളുടെ ഉടമയ്ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും കുറ്റവാളിയ്ക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നുമാണ് ബിജെപി നേതാവ് എംഎൽസി രവി കുമാർ വിശദമാക്കിയത്.