കുട്ടികളിലും, അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന ന്യൂറോ ബിഹേവിയറല്‍ ഡവലപ്‌മെന്റല്‍ ഡിസോഡറാണ് എഡിഎച്ച്ഡി (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡര്‍). എഡിഎച്ച്ഡി എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇന്‍ അറ്റെന്‍ഷന്‍, ഇംപള്‍സിവിറ്റി, ഹൈപ്പര്‍ ആക്ടിവിറ്റി ഇവ മൂന്നും എഡിഎച്ച്ഡിയുള്ള ഒരാളില്‍ പ്രകടമാകാം. നടൻ ഫഹദ് ഫാസിൽ തനിക്ക് എ.ഡി.എച്ച്.ഡി എന്ന അവസ്ഥ ഉണ്ടെന്ന് തുറന്നു പറഞ്ഞതോടെയാണ് ഈ വിഷയത്തിൽ ചർച്ച വ്യാപകമായത്. എന്നാൽ, ഈ അവസ്ഥ ചികിത്സിക്കപ്പെടേണ്ടതിന്‍റെ പ്രാധാന്യം വർഷങ്ങൾക്ക് മുമ്പെ നമ്മുടെ ആരോഗ്യസംവിധാനം തിരിച്ചറിഞ്ഞിരുന്നു.
എന്താണ് എ.ഡി.എച്ച്.ഡി
ആറ് പ്രധാന ന്യൂറോ ഡെവലപ്മെന്‍റ് ഡിസോർഡറുകളിൽ ഒന്നാണ് എ.ഡി.എച്ച്.ഡി. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന എ.ഡി.എച്ച്.ഡി. സാധാരണ കുട്ടികളിലാണ് കണ്ടുവരുന്നത്. കുട്ടികളിലുണ്ടാകുന്ന സാധാരണമായ മാനസിക വൈകല്യങ്ങളില്‍ ഒന്നാണിത്. ലോകത്ത് അഞ്ചുമുതല്‍ എട്ടുവരെ ശതമാനം കുട്ടികളിലാണ് ഈയവസ്ഥ കാണുന്നതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. കൂടുതലും ആണ്‍കുട്ടികളില്‍. എ.ഡി.എച്ച്.ഡി. കുട്ടികളുടെ പഠനത്തെയും ദൈനംദിനജീവിതത്തെയും ബാധിക്കാറുണ്ട്. വലുതാകുമ്പോള്‍ അതിന്റെ തീവ്രത കുറഞ്ഞുകുറഞ്ഞുവരും. മുതിരുമ്പോള്‍ പ്രത്യക്ഷത്തില്‍ രോഗമുള്ളതായിപ്പോന്നും തോന്നണമെന്നില്ല. നാല്-അഞ്ച് വയസ്സിലാകും മിക്കവാറും പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുന്നതും ചികിത്സതേടുന്നതും.
ലക്ഷണങ്ങൾ
എ.ഡി.എച്ച്.ഡി ഉള്ള കുട്ടികളിൽ പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. അതിൽ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട് (Inattention) ആണ് ആദ്യത്തേത്. രണ്ടാമത്തേത്, ഒരിടത്ത് കൂടുതൽ നേരം അടങ്ങിയിരിക്കാൻ കഴിയാത്ത ഹൈപ്പർ ആക്ടിവിറ്റിയാണ്. പെരുമാറ്റപ്രശ്നങ്ങൾക്ക് കാരണമാകുന്ന എടുത്തുചാട്ടം (Impulsivity) ആണ് മൂന്നാമത്തെ പ്രധാന ലക്ഷണം. ഓരോരുത്തരിലും ലക്ഷണങ്ങൾ വ്യത്യസ്തമാണ്. ചില കുട്ടികളിൽ ശ്രദ്ധക്കുറവ് മാത്രമാകാം. ചിലരിൽ ഹൈപ്പർ ആക്ടിവിറ്റിയും. ചിലരിൽ ഇത് രണ്ടുമാകാം. ശ്രദ്ധയുമായി ബന്ധപ്പെട്ടതായിരിക്കും കുട്ടികളിൽ കൂടുതലായി കാണപ്പെടുന്ന പ്രശ്നം.
പഠിച്ചതായാലും മറ്റു കാര്യങ്ങളായാലും പെട്ടെന്ന് മറന്നുപോകുക, എന്തെങ്കിലും ടാസ്കിൽ ഏർപ്പെട്ടിരിക്കെ മറ്റെന്തെങ്കിലും ചെറിയ കാര്യങ്ങൾ വരുമ്പോഴേക്കും എളുപ്പത്തിൽ ശ്രദ്ധ മാറിപ്പോകുക, കുറെ സമയം ഒരു കാര്യത്തിൽതന്നെ ഫോക്കസ്ചെയ്യാൻ കഴിയാതെ വരുക, മറ്റൊരാൾ മുഖത്ത് നോക്കി സംസാരിക്കുന്നത് ശ്രദ്ധിക്കാൻ കഴിയാതെ വരിക, അടുക്കും ചിട്ടയും ഇല്ലാതിരിക്കുക, കാര്യങ്ങൾ സ്വയം മുൻകൈയെടുത്ത് ചെയ്യാൻ കഴിയാതെവരുക, ഉറക്കെ സംസാരിക്കുക, മിതത്വം പാലിക്കേണ്ട പൊതുഇടങ്ങളിലും ഒതുങ്ങിനിൽക്കാതെ ചാടിക്കളിക്കുക, ഒറ്റക്ക് കളിക്കുമ്പോൾ പോലും സ്വയം വാതോരാതെ സംസാരിക്കുക… തുടങ്ങിയ പല ലക്ഷണങ്ങൾ ആണ് കുട്ടികളിൽ പ്രകമാകുന്നത്.
STORY HIGHLIGHT: what is adhd and it s symptoms