Video

വി ഡി സതീശന് ഉണ്ടായ മാനഹാനിക്ക് കേരള സമൂഹത്തോട്  മാപ്പ് ചോദിക്കുന്നു പി വി അൻവർ

പി വി അൻവർ ആണ് ഇപ്പോൾ രാഷ്ട്രീയത്തിൽ വളരെയധികം ശ്രദ്ധേയനായി നിലനിൽക്കുന്നത് രാഷ്ട്രീയ മേഖലയെ തന്നെ പിടിച്ചു കുലുക്കാൻ അദ്ദേഹത്തിന് സാധിച്ചു. കുറച്ച് അധികം സമയങ്ങളായി മാധ്യമങ്ങൾ എല്ലാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് അദ്ദേഹത്തെക്കുറിച്ച് മാത്രമാണ് വലിയതോതിലുള്ള പ്രക്ഷോഭം തന്നെയാണ് രാഷ്ട്രീയത്തിൽ അദ്ദേഹം തൊടുത്തു വിട്ടിരിക്കുന്നത്. രാഷ്ട്രീയത്തിൽ വലിയ കോളുകൾ സൃഷ്ടിക്കുന്നതിനോടൊപ്പം തന്നെ ഓരോ പാർട്ടി പ്രവർത്തകരെയും വ്യത്യസ്തമായ രീതിയിൽ ചിന്തിപ്പിക്കുവാൻ കൂടി ഇപ്പോൾ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്

അൻവറിനെ കുറിച്ചുള്ള അഭിപ്രായം ഓരോരുത്തരും രേഖപ്പെടുത്തിക്കഴിഞ്ഞു. പി കുഞ്ഞാലിക്കുട്ടി പറഞ്ഞത് യുഡിഎഫിന്റെ തീരുമാനത്തിനൊപ്പം ആണ് തങ്ങൾ എന്നാണ്. അതോടെ മുസ്ലിം ലീഗും പി വി അൻവറിനെ കൈയൊഴിഞ്ഞ മട്ടാണ് ഈ സാഹചര്യത്തിൽ താൻ കാരണം പലർക്കും ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് പിവി അൻവറും സംസാരിച്ചിരുന്നു അത്തരം ബുദ്ധിമുട്ടികൾക്ക് മാപ്പ് പറയുകയാണ് അദ്ദേഹം ഇപ്പോൾ. വി ഡി സതീശന് താൻ കാരണം ഉണ്ടായ മാനഹാനിക്ക് കേരള സമൂഹത്തോട് താൻ മാപ്പ് ചോദിക്കുന്നു എന്നാണ് അൻവർ പറയുന്നത് അദ്ദേഹം പറഞ്ഞത് വ്യക്തമായി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം

Latest News