Health

ദിവസവും നെല്ലിക്ക ജ്യൂസ് കുടിക്കുകയാണെങ്കിൽ ഉണ്ടാകുന്ന ഗുണങ്ങൾ

ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് നെല്ലിക്ക എന്ന് എല്ലാവർക്കും അറിയാം മുടിയുടെ ആരോഗ്യത്തിനും കൊളസ്ട്രോള് നിയന്ത്രിക്കുവാനും ഒക്കെ നെല്ലിക്കയ്ക്ക് സാധിക്കും നെല്ലിക്ക ജ്യൂസ് ദിവസവും രാവിലെ ശീലമാക്കുകയാണെങ്കിൽ ആരോഗ്യവും സൗന്ദര്യവും താനെ വരുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ഇവ ആയുർവേദ മരുന്നുകളിലെയും സ്ഥിര സാന്നിധ്യമാണ് ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിച്ച് പ്രഭാതം ആരംഭിക്കുകയാണെങ്കിൽ ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് പറയുന്നത് നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയാണ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത്. ഇത് അണുബാധകൾക്കെതിരെ പോരാടാൻ ആണ് നമ്മുടെ ശരീരത്തെ സജ്ജമാക്കുന്നത്. അതോടൊപ്പം ദഹനം ഉത്തേജിപ്പിക്കുവാനും നെല്ലിക്കയ്ക്ക് സാധിക്കും. ദിവസവും ഓരോ നെല്ലിക്ക വീതം കഴിക്കുകയാണെങ്കിൽ ശരീര വണ്ണത്തിലും വലിയ മാറ്റങ്ങൾ കണ്ടുവരും മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ അകറ്റുവാനും നെല്ലിക്കയ്ക്ക് സാധിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നല്ല രീതിയിൽ തന്നെ നിയന്ത്രിക്കുവാൻ ഉള്ള കഴിവ് നെല്ലിക്ക കൊണ്ട് പ്രമേഹമുള്ളവർ ദിവസവും നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നതായിരിക്കും കൂടുതൽ ആരോഗ്യപ്രദം ലഘു ഭക്ഷണത്തിനുശേഷം നെല്ലിക്ക ജ്യൂസ് കുടിക്കുകയാണെങ്കിൽ ദഹനക്കേട് അടക്കമുള്ള പ്രശ്നങ്ങൾ ഇല്ലാതെയാവും നെല്ലിക്കയിൽ വിറ്റാമിൻ സി ഉള്ളതുകൊണ്ട് തന്നെ കോളേജിൽ ഉത്പാദനത്തിനും ചർമ്മത്തിന്റെ ഇലാസ്തികത പ്രോത്സാഹിപ്പിക്കുന്നതിനും ചുളിവുകൾ കുറയ്ക്കുന്നതിനും സഹായം ആകുന്നുണ്ട് നെല്ലിക്ക ജ്യൂസ് ദിവസവും കുടിക്കുകയാണെങ്കിൽ ചർമ്മവും കൂടുതൽ തിളക്കം ഉള്ളതായി മാറും. നെല്ലിക്കയുടെ ഇത്രയും ആരോഗ്യ ഗുണങ്ങൾ അറിഞ്ഞ സ്ഥിതിക്ക് ഇനിമുതൽ നെല്ലിക്കാ ജ്യൂസ് കുടിച്ചു തുടങ്ങുന്നതാണ് നല്ലത്

STORY HIGHLIGHT;HEALTH BENAFITS