പട്ടികജാതി – വര്‍ഗ വിഭാഗത്തിൽ ഉപസംവരണം നടപ്പിലാക്കാനുള്ള സുപ്രിം കോടതിവിധി ചർച്ച ചെയ്യുന്ന മാധ്യമ സംവാദം നടത്തി. മാതൃദേശം ടെലിവിഷന്റെ ആഭി മുഖ്യത്തിൽ ‘ഉപസംവരണവും ക്രീമിലയറും ‘ എന്ന വിഷയത്തിൽ തൃച്ചാറ്റുകുളംസർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിലായിരുന്നു സംവാദം. അഡ്വ: സുനിൽ സി കുട്ടപ്പൻ വിഷയാവതരണം നടത്തി.
അഡ്വ: സജി.കെ ചേരമൻ , ഡേ: എം.കെ.മുകുന്ദർ എന്നിവർ ചർച്ച നയിച്ചു മാതൃദേശം ടെലിവിഷൻ ചീഫ് എഡിറ്റർ പി.ആർ. സുമേരൻ മോഡറേറ്ററായിരുന്നു. അഡ്വ: എസ് രാജേഷ്, എൻ.കെ.ജനാർദ്ദനൻ , ശിവപ്രസാദ് വാതേലി, .പി.വി വിശ്വംഭരൻ , മുരളീധരൻ കൊഞ്ചേരീല്ലം വിജയൻ ഞാറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.
STORY HIGHLIGHT: The sub-reservation and the creamy layer did the media debate