വിദേശ ജോലി സ്വപ്നം കാണുന്നുണ്ടോ? എന്നാലിതാ നമ്മുടെ തൊട്ടടുത്ത രാജ്യമായ ഭൂട്ടാനിൽ കൈനിറയെ അവസരങ്ങളുണ്ട്. അതും സർക്കാർ ജോലി. അധ്യാപകർക്കാണ് അവസരം. ജോലി ലഭിച്ചാൽ ലക്ഷങ്ങളാണ് ശമ്പളം. വിശദമാംശങ്ങൾ നോക്കിയാലോ?
ഭൂട്ടാൻ സർക്കാരിന് കീഴിലെ കീഴിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പിജിടി അധ്യാപകരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 31 ഒഴിവുകളാണ് ഉള്ളത്. കണക്ക്, ഐസിടി/കംപ്യൂട്ടർ സയൻസ് , കെമിസ്ട്രി, വിഷയങ്ങളിലാണ് അവസരം. രണ്ട് വർഷത്തേക്ക് കരാർ നിയമനമായിരിക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് കാലാവധി നീട്ടി ലഭിക്കും.
കമ്പ്യൂട്ടർ സയൻസിന് 20, കെമിസ്ട്രി-4, കണക്ക്-7 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 55 വയസാണ്. അപേക്ഷകർക്ക് 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ പിജി ഉണ്ടായിരിക്കണം. കൂടാതെ ബിഎഡ്, ഇംഗ്ലിഷിൽ പ്രാവീണ്യം, 5 വർഷ അധ്യാപന പരിചയം എന്നിവയും ആവശ്യമാണ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനവരി 15 ആണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,40,000 രൂപ ശമ്പളമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.edcilindia.co.in
കേരള സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2027 ഡിസംബര്‍ 19 വരെ കാലാവധിയുളള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോ (ഒരു ഒഴിവ്) താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത ബോട്ടണി/ ഇക്കോളജി/ ഫോറസ്ട്രി എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നിവയില്‍ ഒന്നാം ക്ലാസ്സോടുകൂടിയ ബിരുദാനന്തര ബിരുദം. അഭികാമ്യ യോഗ്യത ടാക്‌സോണമിക്, ഇക്കോളജിക്കല്‍ പഠനങ്ങളില്‍ പരിചയം.
ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 16 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുളള ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ജനുവരി 16 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുളള ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള വന ഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ജനുവരി 16ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. 50 വയസ്സാണ് പ്രായപരിധി. ഉദ്യോഗാര്‍ത്ഥികള്‍ ഡി.ഫാം, ബിഫാം യോഗ്യതയുള്ള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രഷന്‍ പുതുക്കിയവരായിരിക്കണം. ആശുപത്രിയില്‍ ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി രാവിലെ 10.30 നകം എത്തിച്ചേരണം. ഫോണ്‍ നമ്പര്‍ : 04902445355
content highlight: bhutan-job-opportunity