ഗോസിപ്പുകൾ നിറഞ്ഞ ഇടമാണ് സിനിമാ ലോകം. ഒരു കാലത്ത് തമിഴ് സിനിമാ ലോകത്ത് ഗോസിപ്പുകളിൽ നിറഞ്ഞു നിന്ന താരങ്ങളാണ് വിശാലും വരലക്ഷ്മിയും. നടൻ ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി. വിശാലിനൊപ്പം ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തില്‍ ആണെന്നും വിവാഹം നിശ്ചയം വരെ കഴിഞ്ഞു എന്നും എന്നാൽ ചില കാരണങ്ങളാൽ പിരിഞ്ഞു എന്നിങ്ങനെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നത്. ഇരുവരുടെയും ബന്ധം തകരാൻ കാരണം വരലക്ഷ്മിയുടെ അച്ഛൻ ശരത്കുമാർ ആണെന്ന് അടക്കമുള്ള പല കഥകളും അന്ന് പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ വിശാലിനെക്കുറിച്ച് പറയുകയാണ് വരലക്ഷ്മി.
12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷൂട്ടിങ് പൂര്‍ത്തിയാക്കി പുറത്തിറക്കാൻ കഴിയാതെ പോയ മദ ഗജ രാജ എന്ന തമിഴ് ചിത്രം ഈ പൊങ്കല്‍ ആഘോഷത്തിന് തിയേറ്ററുകളിലെത്തി. ജനുവരി 12 ന് റിലീസ് ചെയ്ത ചിത്രത്തില്‍ വിശാലിന്റെ നായികമാരായി വരുന്നത് അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയ വിശാലിന്റെ അവസ്ഥ ഏറെ ദാരുണം ആയിരുന്നു. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച്, ക്ലീന്‍ ഷേവിലാണ് വിശാല്‍ എത്തിയത്. ആരോഗ്യം നന്നായി ക്ഷീണിച്ചതായി കാണാം. സംസാരിക്കാന്‍ പോലും കഴിയാത്ത അത്രയും അവസ്ഥയില്‍ വിശാല്‍ വിറക്കുന്നുണ്ടായിരുന്നു. വിശാലിനെ സുരക്ഷിതമായി കസേരയിൽ ഇരുത്തിയത് നടൻ കൂടിയായ ഈ ചിത്രത്തിന്‍റെ സംഗീതസംവിധായകൻ വിജയ് ആന്‍റണിയാണ്. അന്ന് വീഡിയോ കണ്ടവരെല്ലാം ഇത് വിശാൽ തന്നെയാണോയെന്ന് പോലും സംശയിച്ചു. ഈ വിഷയത്തിലാണ് വരലക്ഷ്മിയുടെ പ്രതികരണം.
വിശാലിനെ കുറിച്ചും തങ്ങളുടെ പേരില്‍ വന്ന വാര്‍ത്തകളെ പറ്റിയും ഒക്കെ മനസ്സ് തുറക്കുകയാണ് നടി. ‘വിശാലിനെയും തന്നെയും കുറച്ച് ഒരുപാട് കഥകള്‍ യൂട്യൂബ് ചാനലുകളിലൂടെ വരാറുണ്ട്. ഞാൻ അതിനോടൊക്കെ വഴക്കുണ്ടാക്കാറുണ്ട്. പക്ഷേ വിശാല്‍ അതിനോട് ഒക്കെയാണ്. എവിടെയെങ്കിലും പോയി അതിനെപ്പറ്റി സംസാരിക്കുകയോ ദേഷ്യപ്പെടുകയോ ഒന്നും ചെയ്യാറില്ല. ഇത്തരം കാര്യങ്ങളൊക്കെ അദ്ദേഹത്തിന് സാധാരണ പോലെയായി. ഞാന്‍ ഇനിയും വിശാലിന്റെ നായികയാവും. അതൊന്നും വലിയ കാര്യമല്ല. അദ്ദേഹം സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടുന്ന ആളാണ്. ഇങ്ങനെ അദ്ദേഹത്തെ കാണുന്നതില്‍ സങ്കടമുണ്ട്, എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് തിരിച്ചുവരട്ടെ.’ എന്നാണ് താരം പറയുന്നത്.