സിദ്ദിഖ് ,പ്രിയാമണി തുടങ്ങിയവര്‍ക്കൊപ്പം വിവിധ ഭാഷകളില്‍ നിന്നുമായി പ്രശസ്തരായ താരങ്ങള്‍ ഒന്നിക്കുന്ന ‘സയനൈഡ്’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിച്ചു. രാജേഷ് ടച്ച്റിവര് കഥ,തിരക്കഥ,സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സയനൈഡ്’. സയനൈഡ് മോഹന്‍ എന്ന കൊടുംകുറ്റവാളിയുടെ യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തില്‍ സിദ്ദിഖ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറുടെ വേഷത്തില്‍ പ്രിയാമണി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇരുപതിലേറെ യുവതികളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം സയനൈഡ് നല്കി കൊലപ്പെടുത്തി അവരുടെ സ്വര്‍ണാഭരണങ്ങളുമായി കടന്ന കളഞ്ഞ വ്യക്തിയാണ് സൈനൈഡ് മോഹന്‍. മിഡിലീസ്റ്റ് സിനിമയുടെ ബാനറില്‍ പ്രദീപ് നാരായണന് നിര്‍മിക്കുന്ന ബഹു ഭാഷാ ചിത്രമാണിത്. പ്രശസ്ത കന്നട താരം രംഗായനരഘുവും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
മണികണ്ഠന് ആചാരി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടര്‍, ചിത്തരഞ്ജന് ഗിരി, തനിക്കെല ഭരണി, രാംഗോപാല്‍ ബജാജ്, ഷിജു ശ്രീമാന്‍, സമീര്‍, ശ്വേത മേനോന്, സഞ്ജു ശിവറാം,ഷാജു ശ്രീധര്‍, മുകുന്ദന്, റിജു ബജാജ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. വിവിധ ഭാഷകളിലായി ആയിരത്തിലേറെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ, കേരള സംസ്ഥാന അവാര്‍ഡ് ജേതാവ് അകാലത്തില്‍ നിര്യാതനായ സുനില്‍ ബാബു ഈ ചിത്രത്തില്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വഹിക്കുന്നു. ആദ്യ ഷെഡ്യള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് അദ്ദേഹം അന്തരിച്ചത്.
STORY HIGHLIGHT: cyanide movie