തെലുങ്ക് നടി അന്‍ഷു അംബാനിക്കെതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സംവിധായകന്‍ ത്രിനാഥ് റാവു നക്കിനയ്‌ക്കെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ സംവിധായകന്‍ അന്‍ഷുവിനോട് മാപ്പ് ചോദിച്ച് സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു. ഇപ്പോഴിതാ ത്രിനാഥിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് അന്‍ഷു.
ലോകത്തെ ഏറ്റവും സ്‌നേഹമുള്ള മനുഷ്യനാണ് ത്രിനാഥെന്നും തന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ത്രിനാഥ് തന്നെ കരുതിയതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ അന്‍ഷു പറയുന്നു. ‘ത്രിനാഥിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ ഞാന്‍ കണ്ടു. പക്ഷേ അദ്ദേഹം ലോകത്തിലെ ഏറ്റവും സ്‌നേഹമുള്ള മനുഷ്യനാണെന്ന കാര്യത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ ഒരു കുടുംബാംഗം പോലെയാണ് എന്നെ നോക്കിയത്. 60 ദിവസങ്ങളാണ് ഞാന്‍ ആ സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്തത്. എനിക്ക് സ്‌നേഹവും ബഹുമാനവും ആശംസകളും മാത്രമാണ് ആ ദിവസങ്ങളില്‍ ലഭിച്ചത്.’ അന്‍ഷു പറഞ്ഞു.
തെലുങ്ക് സിനിമയില്‍ ഇത്രയും സൈസ് പോരെന്നും ഭക്ഷണം കഴിച്ച് തടി കൂട്ടണമെന്നും താന്‍ നടിയോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് ത്രിനാഥ വിവാദ പരാമർശത്തിന് നൽകിയ വിശദീകരണം. വര്‍ഷത്തിനുശേഷമാണ് അന്‍ഷു സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മസാക്ക എന്ന പുതിയ ചിത്രത്തിലൂടെ ത്രിനാഥയാണ് അന്‍ഷുവിന് വീണ്ടും അവസരം നല്‍കിയത്.
STORY HIGHLIGHT: Body shaming controversy