Kerala

എന്‍എഫ്ആര്‍ ഫിലിം വാക്ക്‌വേ ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു – nfr film walk festival kochi registration

ജനുവരി 26-ാം തീയതി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന എന്‍എഫ്ആര്‍ ഫിലിം വാക്ക്‌വേ സ്ട്രീറ്റ് ഫെസ്റ്റിവലിലേക്കുള്ള റജിസ്ട്രേഷന്‍ ആരംഭിച്ചു. നിയോ ഫിലിം സ്‌ക്കൂള്‍ സംഘടിപ്പിക്കുന്ന എന്‍എഫ്ആര്‍ കൊച്ചി ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്‍റെ ഭാഗമാണ് ഈ സ്ട്രീറ്റ് ഫെസ്റ്റിവല്‍. ജിസിഡിഎയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കലാമാമാങ്കത്തില്‍ സംഗീതം, നൃത്തം, അഭിനയം, പെയിന്‍റിംഗ് എന്നിവ അവതരിപ്പിക്കാനുള്ള അവസരത്തിന് പുറമേ ബാന്‍റുകളുടെ സംഗീത പരിപാടിക്കും അവസരം ഒരുങ്ങും.

പരിപാടികള്‍ അവതരിപ്പിക്കാന്‍ കലാസംഘങ്ങള്‍, വിഷ്വല്‍ പെര്‍ഫോമന്‍സ് തുടങ്ങിയവര്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും അവസരമുണ്ട്. കൊച്ചിയുടെ ഹൃദയഭാഗത്ത് നൂറുകണക്കിന് ജനങ്ങള്‍ക്ക് മുന്‍പില്‍ പെര്‍ഫോം ചെയ്യാനുള്ള ഈ അവസരം തികച്ചും സൗജന്യമാണ്. മറൈന്‍ ഡ്രൈവ് വാക്ക്‌വേയെ ഏഴ് പെര്‍ഫോമന്‍സ് സ്‌ക്വയറുകളായി തിരിച്ചാണ് പരിപാടികള്‍ നടത്തുന്നത്. തങ്ങള്‍ക്ക് അനുവദിക്കുന്ന സ്‌ക്വയറില്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ലൈവായി പെര്‍ഫോം ചെയ്യുകയോ ആര്‍ട്ട് വര്‍ക്കുകള്‍ പ്രദർശിപ്പിക്കുകയോ ചെയ്യാം.

ജനുവരി 25-ന് മറൈന്‍ ഡ്രൈവ് താജ് വിവാന്തയില്‍ നടക്കുന്ന എന്‍എഫ്ആര്‍ കോണ്‍ക്ലേവില്‍ പ്രവേശന ഫീസ് ഇല്ലാതെ സൗജന്യമായി പങ്കെടുക്കാനും ഫിലിം വാക്ക്‌വേയിലെ ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്രിയേറ്റീവ് ആര്‍ട്, സിനിമ, ടെക്‌നോളജി, ഇക്കോണമി തുടങ്ങി കാലികപ്രസക്തിയുള്ള വിഷയങ്ങളെ സംബന്ധിച്ച് വിദഗ്ധര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചകളാണ് കോണ്‍ക്ലേവില്‍ ഉള്ളത്. ആര്‍ട്ടിസ്റ്റുകളെ കൂടാതെ എന്‍ജിയോകള്‍ക്കും വിവിധ ബ്രാന്റുകള്‍ക്കും ഫിലിം വാക്ക്‌വേയുടെ ഭാഗമാകാം. ഫിലിം വാക്ക്‌വേയില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ഇപ്പോള്‍ നടക്കുകയാണ്.

STORY HIGHLIGHT: nfr film walk festival kochi registration