Kerala

ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയേക്കും

കൊച്ചി: ഹണി റോസിന്റെ അധിക്ഷേപ പരാതിയിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണൂർ ഇന്ന് ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയേക്കും. ആറ് ദിവസത്തെ റിമാൻഡിന് ശേഷം, ബോബി ചെമ്മണൂരിന് ഹൈക്കോടതി ഇന്നലെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യം നടപ്പാക്കിയ ഉത്തരവ് ജയിലിൽ എത്താത്തതിനാൽ ആണ് ഇന്നലെ പുറത്തിറങ്ങാതെ ഇരുന്നത്. റിലീസ് ഓർഡർ സഹപ്രവർത്തകർ ഇന്ന് ജയിൽ അധികൃതർക്ക് കൈമാറുന്നതോടെ, ബോബി ചെമ്മണൂരിന് ജാമ്യത്തിൽ ഇറങ്ങാം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി അഭിഭാഷകർ അറിയിച്ചു.

50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം, സമാന കുറ്റത്തിൽ ഏർപ്പെടരുത് എന്നീ കർശന ഉപാധികളുടെയാണ് ഹൈക്കോടതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്.