Celebrities

എട്ട് വർഷത്തെ പ്രണയസാഫല്യം; നടി ശ്രീലക്ഷ്മി വിവാഹിതയായി – actress sreelakshmi sreekumar marriage

സീരിയൽ നടി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. സ്കൂൾ കാലം മുതലുള്ള സുഹൃത്തായ ജോസ് ഷാജി ആണ് വരന്‍. ഇരുവരുടെയും എട്ട് വര്‍ഷമായുള്ള പ്രണയമാണ് പൂവണിഞ്ഞിരിക്കുന്നത്. എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് ജനുവരി 15ന് ഞങ്ങള്‍ ഒന്നാവുന്നു എന്നായിരുന്നു വിവാഹക്കാര്യം പങ്കുവെച്ച് ശ്രീലക്ഷ്മി അറിയിച്ചിരുന്നത്.

കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന്റെ മകള്‍ ശീതള്‍ ആയി അഭിനയിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനംകവർന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നേരത്തെ തന്നെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ശ്രീലക്ഷ്‌മി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഇവരുടെ നിശ്ചയം. സ്‌കൂൾ പഠന കാലം തൊട്ടുള്ള ബന്ധമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്.

വരൻ അന്യമതത്തിൽ നിന്നുള്ള വ്യക്തി ആയതിനാൽ എതിർപ്പുകൾ ഒട്ടേറെ ഉണ്ടായിരുന്നു എന്ന് ശ്രീലക്ഷ്‌മി തന്നെ നേരത്തെ അറിയിച്ചിരുന്നു. താരത്തിന് ആശംസയുമായി ഒട്ടേറെ ആരാധകരാണ് രംഗത്ത് വന്നിരിക്കുന്നത്. സാന്ത്വനം, ചോക്ലേറ്റ്, കാര്‍ത്തിക ദീപം, കൂടത്തായി, അനിയത്തിപ്രാവ് തുടങ്ങി ഒട്ടനവധി ഹിറ്റ് സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷവും താൻ അഭിനയത്തിൽ സജീവമാകും എന്നാണ് താരം പറയുന്നത്.

STORY HIGHLIGHT : actress sreelakshmi sreekumar marriage

Latest News