Education

കർഷകർക്ക് ബോധവൽക്കരണം നൽകി വിദ്യാർഥികൾ – amrita school of agriculture sciences students

കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയത്തിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ അവസാനവർഷ വിദ്യാർത്ഥികൾ വടപുടൂർ പഞ്ചായത്തിലെ കർഷകർക്ക് ബോധവൽക്കരണം നൽകി.

കന്നുകാലികളുടെ പ്രതിരോധ കുത്തിവെപ്പ്,വിരമരുന്ന് അതോടൊപ്പം കന്നുകാലികളിൽ കണ്ട് വരുന്ന ചെള്ളുകൾ എന്നിവക്ക് എതിരെയുള്ള പ്രതിരോധ മാർഗങ്ങളെപറ്റി ബോധവത്കരണം നൽകി. കന്നുകാലികൾക്കുള്ള ധാതുമിശ്രിതം, വിരമരുന്ന് എന്നിവയുടെ സൗജന്യ സാംപിൾ ഡോ.എം പ്രാണിന്റെ നേതൃത്ത്വത്തിൽ നൽകി.

വിദ്യാർഥികളായ റാഗുൽ, മീനാക്ഷി, ദിവ്യ, ആര്യ,പാർത്ഥിക,ഷോബിക, ഡൗൺ, ഹരിനന്ദൻ, നേതാജി, പ്രഭജോത്, നിഖിൽ എന്നിവർ പങ്കെടുത്തു.അതോടൊപ്പം കോളേജ്ഡീൻ ഡോ സുധീഷ് മണാലിൽ,അധ്യാപകരായ ഡോ പി ശിവരാജ്, ഡോ.ഈ സത്യപ്രിയ,ഡോ എം ഇനിയാകുമാർ,ഡോ കെ മനോന്മണി,ഡോ എം പ്രാൺ എന്നിവർ നേതൃത്വം നൽകി.

STORY HIGHLIGHT: amrita school of agriculture sciences students

Latest News