ആവശ്യമായ ചേരുവകൾ
മുട്ട – 2
സവാള – 1
ഉരുളക്കിഴങ്ങ് – 1
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളക്പൊടി – ആവശ്യത്തിന്
കറിവേപ്പില
ഉപ്പ്
കടലമാവ് – 1/4 കപ്പ്
വെള്ളം – 2 ടേബിൾ സ്പൂൺ
ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
ഓയിൽ – ആവശ്യത്തിന്
തയ്യാറാക്കേണ്ട രീതി
ഈ വിഭവത്തിലെ പ്രധാന ചേരുവ മുട്ടയാണ്. ആദ്യമായി രണ്ട് മുട്ട പുഴുങ്ങി നല്ലപോലെ ഗ്രേറ്റ് ചെയ്തത് ഒരു ബൗളിലേക്ക് മാറ്റാം. ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും ഒരു വലിയ ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുത്തതും ചേർത്ത് കൊടുക്കാം. കൂടെ ഒരു ടീസ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും എരിവിന് ആവശ്യമായ മുളകുപൊടിയും കുറച്ച് കറിവേപ്പിലയും കാൽ കപ്പ് കടലമാവും ആവശ്യത്തിന് ഉപ്പും രണ്ട് ടേബിൾ സ്പൂൺ വെള്ളവും കൂടെ ചേർത്ത് ഉരുട്ടിയെടുക്കാൻ പാകത്തിൽ നന്നായി മിക്സ് ചെയ്തെടുക്കാം. ഈ മാവ് കയ്യിൽ വെച്ച് ഉരുട്ടിയ ശേഷം പരത്തിയെടുത്ത് റൗണ്ട് ഷേപ്പിൽ ആക്കി എടുക്കാം. ശേഷം ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് നല്ലപോലെ വേവിച്ചെടുക്കാം. നല്ല ക്രിസ്പി ആവുന്നതുവരെ വേവിച്ചെടുത്ത ശേഷം കോരി മാറ്റാം.