വെറുതെ ഇരിക്കുമ്പോൾ കൊറിക്കാന്‍ മസാല കപ്പലണ്ടി തയ്യാറാക്കിയാലോ? വളരെ രുചികരമായ ഈ റെസിപ്പി തയ്യാറാക്കാനും വളരെ എളുപ്പമാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- കപ്പലണ്ടി – 1 കപ്പ്
- മുളകുപൊടി – 2 ടീസ്പൂണ്‍
- പെരുംജീരകം പൊടിച്ചത് – 1/2 ടീസ്പൂണ്‍
- കായം പൊടിച്ചത് – 1/8 ടീസ്പൂണ്‍
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
- കടല മാവ് – 2 ടേബിള്‍സ്പൂണ്‍
- അരിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
കപ്പലണ്ടി ഒരു ബൗളിലേക്ക് ഇടുക ശേഷം മുളകുപൊടി, പെരുംജീരകം പൊടിച്ചത്,കായം പൊടിച്ചത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കടലമാവ്, അരിപ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് വെള്ളം കുറച്ച് തളിച്ച് എല്ലാം കൂടി മിക്സ് ചെയ്ത് എടുക്കുക. വെള്ളം കൂടിപ്പോകാതെ നന്നായി യോജിപ്പിച്ച് എടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കിയതിന് ശേഷം കപ്പലണ്ടി കുറേശ്ശേ ചേര്‍ത്ത് ചെറിയ തീയില്‍ നന്നായി വറുത്തെടുക്കുക. സ്വാദിഷ്ടമായ മസാല കപ്പലണ്ടി റെഡി. ഇത് വായു കടക്കാത്ത പാത്രത്തില്‍ ഇട്ട് സൂക്ഷിക്കാം.