ഇനി പപ്പടം കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കു. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും ഉഗ്രൻ മസാല പപ്പടം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചൂടായ തവയില്‍ അല്പം എണ്ണയൊഴിക്കുക. അതിലേക്ക് പപ്പടം ചേര്‍ത്ത് തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക. വേവുമ്പോള്‍ രണ്ട് വശവും തവി വെച്ച് അമര്‍ത്തണം. പൊങ്ങിവരാതിരിക്കാന്‍ വേണ്ടിയാണിങ്ങനെ ചെയ്യുന്നത്. ശേഷം പാത്രത്തിലേക്ക് മാറ്റി ഓരോ പപ്പടത്തിനുമുകളിലും സവാള, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവയിട്ടശേഷം ഉപ്പും മുളകുപൊടിയും തൂവിക്കൊടുക്കാം. ആവശ്യമെങ്കില്‍ അല്പം ചാട്ട്മസാലയും സേവും വിതറാം.