വിനോദസഞ്ചാരികളുടെ മനസ്സ് കീഴ്പ്പെടുത്തുവാൻ സാധിക്കുന്ന മനോഹരമായ ഒരു സ്ഥലമാണ് ഉത്തരാഖണ്ഡിലെ രാജാജി ദേശീയ ഉദ്യാനം. 3 വന്യജീവി സങ്കേതങ്ങൾ സംയോജിപ്പിച്ചാണ് രാജാജി നാഷണൽ പാർക്ക് രൂപീകരിക്കുന്നത് സ്വാതന്ത്ര്യസമരസേനാനിയായ സി രാജഗോപാലാചാരിയുടെ ഓർമ്മയ്ക്കായാണ് രാജാജി എന്ന പേര് ഈ നാഷണൽ പാർക്കിന് നൽകിയത്. 820.5 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന രാജാജി ദേശീയ ഉദ്യാനം ഉത്തരാഖണ്ഡിലെ ഹരിദ്വാർ ഡെറാഡൂൺ ഗർവാൾ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുകയാണ്
ശിവാലിക് മലനിരകളുടെ താഴെയായി സ്ഥിതിചെയ്യുന്ന ഈ ഒരു പ്രദേശം വന്യജീവി പ്രേമികൾക്കും പ്രകൃതി സ്നേഹികൾക്കും ഒരിക്കലും മാറ്റി നിർത്താനോ മറക്കാനോ പറ്റാത്ത സ്ഥലങ്ങൾ കൂടിയാണ്. നവംബർ മുതൽ ജൂൺ വരെയുള്ള സമയങ്ങളാണ് ഈ പാർക്ക് സന്ദർശിക്കുവാൻ ഏറ്റവും മികച്ച സമയമായി പറയുന്നത് കഴിഞ്ഞവർഷം വലിയൊരു വെള്ളപ്പൊക്കം ഉണ്ടാവുകയും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവും ഉണ്ടാവുകയും ഒക്കെ ചെയ്തിരുന്നു എന്നാൽ ഇപ്പോൾ ഇത് വലിയതോതിൽ വർധിച്ചുവരികയും ചെയ്യുന്നുണ്ട് നവംബർ 15ന് പാർക്ക് തുറന്നാൽ പിന്നീട് പ്രതിദിനം 250 നു മുകളിലുള്ള വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുമെന്നാണ് കണക്കുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്.
പ്രകൃതി മനോഹാരിത നിറഞ്ഞ ഈ ഒരു പാർക്ക് ജൈവവൈവിധ്യം കൊണ്ടും വിനോദസഞ്ചാരികളുടെ ഹൃദയത്തിൽ ഇടം പിടിക്കുന്നുണ്ട് കാണികളെ ആകർഷിക്കുവാനുള്ള ഒരുപാട് സാധ്യതകൾ ഇവിടെയുണ്ട് പക്ഷികളുടെ സൗന്ദര്യം ഇഷ്ടപ്പെടുന്നവർക്ക് ഇത് മികച്ച ഒരു ചോയ്സ് തന്നെയാണ് പക്ഷികളുടെ പറുദീസ എന്ന് തന്നെ ഈ ഒരു പാർക്കിനെ വിളിക്കാൻ സാധിക്കും കാരണം 312 ഇനങ്ങളിൽ പെട്ട പക്ഷികളെയാണ് ഈ ഒരു പാർക്കിൽ കാണാൻ സാധിക്കുന്നത് 11 ദിനം വേഴാമ്പലുകളും മൂന്നിനും മലമുഴക്കി വേഴാമ്പലകളും ഇവിടെയുണ്ട് ഇവയ്ക്ക് പുറമെ മറ്റു പല പക്ഷികളെയും നമുക്ക് കാണാൻ സാധിക്കും വൈവിധ്യം മാറുന്ന ഭൂപ്രദേശവും ഈ സ്ഥലത്തിന്റെ മനോഹാരിത തന്നെയാണ് സഞ്ചാരികൾക്ക് വേണ്ടി രണ്ട് പക്ഷി നിരീക്ഷണ സഫാരികളും ഈ പാർക്കിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്.
ഇവയ്ക്ക് പുറമെ വംശനാശഭീഷണി നേരിടുന്ന ഏഷ്യൻ കടുവയും ആനയും ഇവിടെ ഉണ്ട് ഇവയ്ക്കും പുറമേ അമ്പതിലധികം സസ്തിനികളെയും പുള്ളിപ്പുലികളെയും കരടികളെയും ഒക്കെ ഇവിടെ കാണാൻ സാധിക്കും സഞ്ചാരികൾക്ക് വേണ്ടി ഇവിടെ ജംഗിൾ സവാരിയും ഉണ്ട് ഇന്ത്യക്കാർക്ക് മൂന്ന് മണിക്കൂറിന് 150 രൂപയാണ് ഇവിടെ ഫീസ് ആയി വരുന്നത് ഇനി വിദേശികൾ ആണെങ്കിൽ അവർക്ക് 600 രൂപയാണ് പ്രവേശന നിരക്ക്. ഔദ്യോഗിക വെബ്സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്
story highlight; rajaji national park