ആസിഫ് അലി നായകനായ ഏറ്റവും പുതിയ ചിത്രമാണ് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ‘രേഖാചിത്രം.’ മികച്ച പ്രതികരണവുമായി സിനിമ പ്രദർശനം തുടരുന്നതിനിടെ സഹതാരത്തെ ആശ്വസിപ്പിക്കുന്ന ആസിഫ് അലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ സുലേഖ അഭിനയിച്ച ആ ഡിലീറ്റഡ് സീൻ പുറത്ത് വിട്ടിരിക്കുകയാണ് രേഖ ടീമും ആസിഫ് അലിയും.
രേഖാചിത്രത്തിൽ ആസിഫ് അലിക്കൊപ്പം അഭിനയിച്ച ആളാണ് സുലേഖ. രണ്ട് ഷോട്ടുകളെ ഉണ്ടായിരുന്നുള്ളു. താൻ അഭിനയിച്ച സിനിമ കാണാനായി സുഹൃത്തുക്കളും ബന്ധുക്കളുമായി തിയറ്ററിൽ എത്തി, സിനിമ കണ്ടപ്പോഴാണ് അറിഞ്ഞത് തന്റെ ഭാഗം എഡിറ്റിൽ കട്ടായെന്ന്. അതവരെ ഒത്തിരി വേദനിപ്പിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. ഇക്കാര്യം അറിഞ്ഞ ആസിഫ് അലി ഉടൻ തന്നെ സുലേഖയെ കണ്ട് ആശ്വസിപ്പിക്കുന്നതായിരുന്നു ആ വൈറൽ വീഡിയോ.
സിനിമയില്‍ നിന്നും ഒഴിവാക്കിയ സുലേഖയുടെ രംഗം പങ്കുവച്ച് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ എഴുതിയ വരികള്‍ ഇങ്ങനെയാണ്. “ഇതാണ് സുലേഖ ചേച്ചിയുടെ ഡിലീറ്റായി പോയ സീൻ. സിനിമ ഇറങ്ങിയ ദിവസം തന്നെ ഞങ്ങൾ ചേച്ചിയോട് പറഞ്ഞിരുന്നു ‘ഈ സീൻ ചേച്ചിക്ക് വേണ്ടി ഞങ്ങൾ പുറത്തിറക്കുമെന്ന് ‘ആ വാക്ക് പാലിക്കുന്നു’. മനപ്പൂർവ്വം സീൻ ഒഴിവാക്കിയതല്ലെന്നും അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കുമെന്നും ആസിഫും പറഞ്ഞിരുന്നു. എന്തായാലും കൊടുത്ത വാക്ക് പാലിച്ചിരിക്കുകയാണ് രേഖചിത്രം ടീം.
STORY HIGHLIGHT: rekhachithram deleted scene of sulekha